The Kerala State Nirmithi Kendra

കെസ്‌നിക് ക്യാമ്പസ്

കെസ്‌നിക് ക്യാമ്പസ്

കെസ്‌നിക്കിന്റെ ക്യാമ്പസ് തിരുവനന്തപുരം പി.ടി.പി. നഗറില്‍ 3.65 ഏക്കര്‍ ഭൂമിയില്‍ നിലകൊള്ളുന്നു. ഇവിടെ സീഫ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച മാതൃക കെട്ടിടങ്ങള്‍ പൊതുജനങ്ങള്‍ക്കും, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, ഗുണഭോക്തക്കള്‍ക്കും, നയ നിര്‍മ്മാതാക്കള്‍ക്കുമെല്ലാം കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിട്ടുള്ളവയാണ്.

ഓഫീസ് കെട്ടിടങ്ങള്‍ക്കുപുറമേ ലൈബ്രറി, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് റൂം, അതിഥി മന്ദിരങ്ങള്‍, നാലുകെട്ട്, അറയും പുരയും, മണ്‍വീട്, പ്രീ ഫാബ്, വീട് തുടങ്ങിയ കെട്ടിടങ്ങള്‍ ഉണ്ട്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് റൂം, അതിഥി മന്ദിരങ്ങള്‍, ക്ലാസ് റൂം എന്നിവ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വാടകയ്ക്ക് ലഭ്യമാണ്.

ചെലവ് കുറഞ്ഞ പാര്‍പ്പിട നിര്‍മ്മാണത്തെക്കുറിച്ചും. പാര്‍പ്പിട രംഗത്തെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ചുമുള്ള വിദഗ്ദ്ധരുടെ പുസ്തകകള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പഠനത്തിനും, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.

‘അംഗണം’, ‘പൂമുഖം’ എന്നിവയുമായി കേരളത്തിന്റെ പരമ്പരാഗത കെട്ടിട ശൈലിയിലുള്ള കെട്ടിടം ഈ ക്യാമ്പസിന്റെ സൗന്ദര്യം കൂട്ടുന്നു. പരമ്പരാഗത ആശയങ്ങളും സീഫ് ടെക്‌നിക്കുകൊണ്ടും പണിതതാണ് ഈ കെട്ടിടം.

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ക്യാമ്പസില്‍ പരമ്പരാഗത രീതിയില്‍ പണികഴിപ്പിച്ചിട്ടുള്ള നാല്‌കെട്ട് രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ള ഹാബിറ്റാറ്റ് മ്യൂസിയത്തില്‍ രാജകീയ പ്രൗഢിയില്‍ തീര്‍ത്തിട്ടുള്ള പരമ്പരാഗത തടി ഉപകരണങ്ങള്‍ പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. കട്ടിലുകള്‍, അലമാരകള്‍, ആട്ടകസേര, ചാരുകസേര, സോഫാ ബഡ്ഡുകള്‍, ഫ്‌ളവര്‍ വെയ്‌സ്, ആഭരണപ്പെട്ടി, തൊട്ടില്‍ സ്റ്റാന്റ്, റ്റീപ്പോ, കാല്‍പ്പെട്ടി, മരുന്നുപെട്ടി, തുടങ്ങിയ വിവിധതരം ഉരുപ്പടികളാണ് പ്രദര്‍ശിപ്പിക്കുന്നതിനായി സജ്ജമാക്കിയിട്ടുള്ളത്. ഇത് പൊതുജനങ്ങള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും കണ്ട് മനസ്സിലാക്കുന്നതിന് സഹായകരമാണ്. സംസ്ഥാനത്തിനു അകത്തും പുറത്തുള്ള ജനങ്ങള്‍ക്ക് ഹാബിറ്റാറ്റ് മ്യൂസിയം പ്രയോജനപ്രദമാണ്.

300 പേര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യങ്ങളോടികൂടിയ ഒരു തുറന്ന ഓഡിറ്റോറിയം കെസ്‌നിക്ക് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നു. പൊതുയോഗങ്ങളും, ചടങ്ങുകളും നടത്തുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താവുന്ന ഈ ഓഡിറ്റോറിയം പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വാടകയ്ക്ക് ലഭ്യമാണ്.

എല്ലാ ആധുന ഉപകരണങ്ങളോടുകൂടി സജ്ജീകരിച്ച 50 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാള്‍ മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സ് എന്നിവ നടത്താന്‍ പൊതുജനങ്ങള്‍ക്ക് മതിമായ നിരക്കില്‍ വാടകയ്ക്ക് ലഭിക്കുന്നതാണ്.

പൊതുജനങ്ങളുടെ ബോധവത്കരണത്തിനായി കാമ്പസിനുള്ളില്‍തന്നെ പരമ്പരാഗത കെട്ടിടങ്ങളുടെ മാതൃകകള്‍ കെസ്‌നിക് നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ ഒരു മണ്‍വീട്, അറയുംപുരയും, ഉരല്‍പുര, പ്രീ ഫാബ് കെട്ടിടം തുടങ്ങിയവയുണ്ട്. പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഹെറിറ്റേജ് സോണില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പ്രദര്‍ശനത്തിനായി ചേര്‍ക്കപ്പെടും.

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര (കെസ്‌നിക്)

പി ടി പി നഗര്‍
തിരുവനതപുരം -38
ഫോണ്‍– 0471 – 2360559, 0471- 2360208,
ഇ-മെയില്‍ : kesnik.tech@gmail.com

Skip to content