The Kerala State Nirmithi Kendra

ലാബിഷാസ്

ലാബിഷാസ്

യശ്ശ:ശരീരനായ പത്മശ്രീ. ലാറിബേക്കറുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍, സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ കീഴില്‍ ലാറിബേക്കര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് (ലാബിഷാസ്) എന്ന അന്താരാഷ്ട്ര പഠനകേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും അതിനായി തിരുവല്ലം വാഴമുട്ടത്ത് 6.95 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉത്തരവ് GO(Rt)No.46/2009/Hsg dtd:09.09.2009 പ്രകാരം അനുവദിക്കുകയുണ്ടായി.

പ്രശസ്തനായ വാസ്തുശില്പി പദ്മശ്രീ ഡോ. ലാറി ബേക്കറാണ് ചെലവ് കുറഞ്ഞ കെട്ടിട നിര്‍മ്മാണ രീതി മുന്നോട്ടുകൊണ്ടുവന്നത്. സ്വാഭാവികമായ രീതിയില്‍ നിര്‍മ്മിതമായ തദ്ദേശീയ നിര്‍മാണ തന്ത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. എല്ലാ മേഖലയിലുമുള്ള ആയിരക്കണക്കിന് ആളുകളുടെ ഭവനമെന്ന സ്വപ്നം അദ്ദേഹത്തിലൂടെ നിറവേറ്റാനായി.

അന്തര്‍ദേശീയ ബഹുമതിയോടുകൂടിയ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിലൂടെ നമ്മുടെ പാരമ്പര്യത്തെ വരും തലമുറയിലേക്ക് വ്യാപിപ്പിക്കുന്നതിനായി കേരള ഭവന നിര്‍മ്മാണ വകുപ്പ് തീരുമാനിച്ചിരുന്നു. അങ്ങനെ ലാറി ബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് (ലാബിഷാസ്) ഹാബിറ്റാറ്റ് ടെക്‌നോളജിയില്‍ നൂതന ആശയങ്ങള്‍ സൃഷ്ടിക്കുന്നതും, ഹാബിറ്റാറ്റിന്റെ മൊത്തത്തിലുള്ള വികസനത്തിന് വിജയകരമായ ആശയങ്ങള്‍ സ്വീകരിക്കാനും, സുസ്ഥിരമായ ഹാബിറ്റാറ്റ് സാങ്കേതിക വിദ്യയ്ക്കുള്ള പരിഹാരങ്ങള്‍ പ്രാവര്‍ത്തികമാക്കാനും കഴിവുള്ള യുവതലമുറയെ പ്രാപ്തരാക്കുന്നതിനുമാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ ലക്ഷ്യം.

റിസര്‍ച്ച് അധിഷ്ഠിത അക്കാദമിക് കോഴ്‌സുകള്‍, ഹ്രസ്വകാല പരിശീലന പരിപാടികള്‍, ഫിനിഷിംഗ് സ്‌കൂളുകള്‍, ഹാബിറ്റാറ്റ് കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ്, ഹാബിറ്റാറ്റ് ടെക്‌നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സുകള്‍ തുടങ്ങിയാണ് പ്രധാന ലക്ഷ്യം.

Skip to content