1994-ല്‍ എറണാകുളം റീജിയണല്‍ നിര്‍മ്മിതികേന്ദ്രം സ്ഥാപിച്ചു. സര്‍ക്കാര്‍, വിവിധ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുക, പൊതുജനങ്ങള്‍ക്ക് ഒരു ഹൗസിംഗ് ഗൈഡന്‍സ് സെല്‍, പ്രവര്‍ത്തികള്‍ക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡ്രോയിംഗുകള്‍, ഉപഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു.
ഹോളോ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍, സോളിഡ് ബ്ലോക്കുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി പ്രൊഡക്ഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ടെസ്റ്റിംഗ് ലാബുകള്‍, ബി.പി.എല്‍-എ.പി.എല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നിര്‍മ്മാണ സാമഗ്രികളയ സിമന്റും, കമ്പിയും നല്‍കുന്നതിന് കളമശ്ശേരിയിലും എടക്കാട്ടുവയലിലും കലവറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ പരിശീല പരിപാടികളും നടത്തിവരുന്നു. എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, റസിഡന്‍ഷ്യന്‍ അസോസിയേഷനുകള്‍ക്കും പരിശീലന പരിപാടികളും നല്‍കുന്നുണ്ട്. സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ വിവിധ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് നടത്തിവരുന്നു.
ബന്ധപ്പെടുക
ശ്രീ. റോബര്‍ട്ട് വി തോമസ്
റീജിയണല്‍ എഞ്ചിനീയര്‍
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കളമശ്ശേരി
ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് ക്യാമ്പസ്
കളമശ്ശേരി, എറണാകുളം
ഫോണ്‍ നമ്പര്‍ : 0484-2555944
ഇ-മെയില്‍: rnkekm@gmail.com
പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍
- കളമശ്ശേരി വനിതാ ഐ.റ്റി.ഐ. കെട്ടിട നിര്‍മ്മാണം
- എറണാകുളം ഇ.എസ്.ഐ ആശുപത്രിയിലെ വിവിധ പണികള്‍
- ഇ.പി.എഫ് ഓഫീസ്, കലൂര്‍ വിവിധ പണികള്‍
- അങ്കമാലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലാസ്സ് റൂം നിര്‍മ്മാണം
- ഗവണ്‍മെന്റ് ആശുപത്രി കെട്ടിടം, മറ്റൂര്‍, കാലടി
- എല്‍.ബി.എസ്. സെന്റര്‍ കളമശ്ശേരി
- ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃക്കാക്കര ഓഡിറ്റോറിയം നിര്‍മ്മാണം.