23.04.2018 ലെ 23-ാം ഭരണ നിര്‍വ്വഹണ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് കോട്ടയം റീജിയണല്‍ ഓഫീനെ സംസ്ഥാന തലത്തിലെ ആര്‍ക്കിടെക്ചറല്‍ & അക്കാദമിക് വിഭാഗമായി രൂപീകരിച്ചു. റീജിയണല്‍ സെന്റര്‍ കോട്ടയത്തിന്റെ മറ്റ് പ്രവര്‍ത്തികളും പ്രോജക്ടുകളും ആര്‍.എന്‍.കെ. പാല റീജിയണല്‍ കേന്ദ്രം വഴി നടപ്പിലാക്കുന്നതാണ്.
എല്ലാ കെട്ടിടങ്ങളുടെയും ഇന്റീരിയറുകളുടെയും ആര്‍ക്കിടെക്ചര്‍ രൂപകല്‍പ്പനകള്‍ തയ്യാറാക്കുകയും, ടെണ്ടര്‍ ചെയ്യുന്നതിനായി കണക്കുകളും പ്രോജക്ട് പ്രൊപ്പോസലുകളും BOQ ഉം തയ്യാറാക്കുന്നു. ഈ ഓഫീസില്‍ ഹൗസിംഗ് ഗൈഡന്‍സ് സെല്‍ പ്രവര്‍ത്തിക്കുന്നു.
എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്കായി പരിശീലന പരിപാടികള്‍ നല്‍കുന്നു. വിവിധ സര്‍വ്വകലാശാലകളുമായും, വകുപ്പുകളുമായും സഹകരിച്ച് സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും നടത്തുന്നു. വിവിധ ഓഫീസര്‍ തല പരിശീലന പരിപാടികളും ഈ ഓഫീസിന്റെ കീഴില്‍ നടത്തുന്നുണ്ട്.
ഇവിടെ 4 സാങ്കേതിക ജീവനക്കാരും 2 ഭരണവിഭാഗം ജീവനക്കാരും, 3 ഫീല്‍ഡ് സ്റ്റാഫും പ്രവര്‍ത്തിക്കുന്നുണ്ട്.
ബന്ധപ്പെടുക
ശ്രീമതി. മിനിമോള്‍ ചാക്കോ
കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര
സ്റ്റേറ്റ് ആര്‍ക്കിടെക്ചറല്‍ & അക്കാഡമിക് വിംഗ് ഓഫീസ്,
എം.ജി. യൂണിവേഴ്‌സിറ്റി കാമ്പസ്,
പ്രിയദര്‍ശിനി ഹില്‍സ്. പി.ഒ
അതിരമ്പുഴ, കോട്ടയം -686 560
ഫോണ്‍ നമ്പര്‍ : 731502
ഇ-മെയില്‍: kesnik.kottayam@gmail.com,
kesnikrnkktm@gmail.com
പൂര്‍ത്തിയാക്കിയ ഡിസൈന്‍ പദ്ധതികള്‍
- പാലക്കാട്, ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ ആര്‍ക്കി ടെക്ചര്‍ ഡിസൈന്‍
- ബി.സി.എം കോളേജ് കോട്ടയത്തിന്റെ ഡിസൈന്‍
- സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, തലപ്പാടി
- വി.എച്ച്.എസ്.ഇ സ്‌കൂള്‍ വയല കെട്ടിട നിര്‍മ്മാണം.
- നാട്ടകം ലീഗല്‍ മെട്രോളജി ഓഫീസ്