The Kerala State Nirmithi Kendra

പരിശീലനം

പരിശീലനം

വിദഗ്ദ തൊഴിലാളികളുടെ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് പരിശീലന പരിപാടികള്‍ പതിവായി നടപ്പിലാക്കപ്പെടുന്നു. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പംതന്നെ സംസ്ഥാനത്ത് ഉടനീളം വന്‍തോതില്‍ പരിശീലന പരിപാടികളും നിര്‍മ്മിതി സംഘടിപ്പിക്കുന്നു. ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് നൂതന മേഖലകളിലും, ടെറാക്കോട്ട, കൊത്ത്പണികള്‍, ആശാരിപ്പണി, പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്‍, ഹോര്‍ട്ടികള്‍ച്ചര്‍, നിര്‍മ്മാണമേല്‍നോട്ടം എന്നിവയിലും പരിശീലനം നല്‍കുന്നു.

സംസ്ഥാനത്തെ 14 നിര്‍മ്മിതി കേന്ദ്രങ്ങള്‍വഴി കെസ്‌നിക് നിരവധി പരിശീല പരിപാടികള്‍ ഏറ്റെടുത്ത് നടത്തിവരുന്നു. വിവിധ നിര്‍മ്മാണ മേഖകളിലായി ആയിരക്കണക്കിന് പരിശീലന പരിപാടികള്‍ ഏറ്റെടുത്ത് നടത്തിയിട്ടും നിര്‍മ്മാണ മേഖലയില്‍ മതിയായ മാനവശേഷി കുറവാണ്. ഇതിനെ നേരിടുവാനായി തൊഴിലാളികളുടെ ഒരു പുതിയ കേഡര്‍ സൃഷ്ടിക്കുന്നതില്‍ ഞങ്ങളുടെ ദൗത്യം തുടരുകതന്നെ ചെയ്യും.

തൊഴില്‍ രഹിതരായ യുവാക്കള്‍, നിര്‍മ്മാണ സാമഗ്രികളുടെ ഉല്പാദനം, ആശാരിപ്പണി, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയവയില്‍ കെസ്‌നിക്ക് സൗജന്യ പരിശീലന പരിപാടികള്‍ നടത്തിവരുന്നു. പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. കെസ്‌നിക്ക് സ്റ്റാഫുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഇന്‍ഹൗസ് പരിശീലനങ്ങള്‍ കെസ്‌നിക്കിന്റെ പരിശീലന വിഭാഗം വഴി പതിവായി നടത്തിവരുന്നു.

Skip to content