1997-ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡ്രോയിംഗുകള്‍, ഉപഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന, നടപ്പിലാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ലാബിഷാസിന്റെ ഭാഗമായി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല പരിപാടികളും ഏറ്റെടുത്തു നടത്തുന്നുണ്ട്. വിവിധ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത പരിശീലനാര്‍ത്ഥികള്‍ക്ക് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പരിശീലവും നല്‍കിവരുന്നു.
ഈ കേന്ദ്രത്തില്‍ 11 സാങ്കേതിക ജീവനക്കാരും 4 ഭരണവിഭാഗം ജീവനക്കാരുമുണ്ട്.
ബന്ധപ്പെടുക
ശ്രീ. ബൈജു.എസ്
റീജിയണല്‍ എഞ്ചിനീയര്‍
എന്‍.എച്ച്.ഇ.സി, ബാര്‍ട്ടന്‍ഹില്‍
കുന്നുകുഴി.പി.ഒ
തിരുവനന്തപുരം-37
ഫോണ്‍ നമ്പര്‍ : 0471-2447638
ഇ-മെയില്‍ kendranirmithi@gmail.com
പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍
- സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലെ ഹാളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍.
- പട്ടം, ഇ.പി.എഫ് ഓഫീസിന്റെ അറ്റകുറ്റപ്പണികള്‍
- ഇ.പി.എഫ് ഓഫീസ് നിലവിലുള്ള ഷട്ടില്‍ ക്വാര്‍ട്ടിന്റെ തറ റബ്ബറൈസ്ഡ് ഫ്‌ളോറിംഗ് ആക്കുന്ന പ്രവര്‍ത്തികള്‍.
- മുരുക്കുംപുഴ ബോട്ട് ജെട്ടിയിലെ ബോട്ട് ക്ലബ് നിര്‍മ്മാണം.
- വെള്ളായണി കായലിനു സമീപം ലാന്റ്‌സ്‌കേപ്പിംഗ് ജോലികള്‍.
- വെള്ളാനിക്കര ഗ്രാമീണ ടൂറിസം വികസനം
- പ്രീ ഫാബ് ഹൗസ് യൂണിറ്റുകള്‍ പുന:സ്ഥാപിക്കല്‍.
- വാമനാപുരത്ത് വേ സൈഡ് അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണം.
- കൊല്ലം കോര്‍പ്പറേഷനിലെ നിലവിലുള്ള ജനസേവന കേന്ദ്രത്തിലെ ഇന്റീരിയര്‍ പ്രവര്‍ത്തികള്‍.
- തമ്പുരാന്‍പാറ ഇക്കോ ടൂറിസം-സ്റ്റോര്‍ ആന്റ് വ്യൂ പോയിന്റ് ഉപയോഗിച്ച് പവലിയന്‍ നിര്‍മ്മാണം.