1997-ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ഡ്രോയിംഗുകള്‍, ഉപഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന, നടപ്പിലാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ലാബിഷാസിന്റെ ഭാഗമായി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല പരിപാടികളും ഏറ്റെടുത്തു നടത്തുന്നുണ്ട്. വിവിധ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത[...]
Read More1996-ല്‍ സ്ഥാപിതമായ ഈ കേന്ദ്രം പാര്‍പ്പിട നിര്‍മ്മാണത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും, ഉപഭോക്താവിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപകല്‍പ്പന, നടപ്പിലാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. ഈ കേന്ദ്രത്തില്‍ വിവിധതരം പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നു. ഒരു കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഉല്പാദന കേന്ദ്രവും, കലവറയും,[…]
Read Moreവിദഗ്ദ തൊഴിലാളികളുടെ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് പരിശീലന പരിപാടികള്‍ പതിവായി നടപ്പിലാക്കപ്പെടുന്നു. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പംതന്നെ സംസ്ഥാനത്ത് ഉടനീളം വന്‍തോതില്‍ പരിശീലന പരിപാടികളും നിര്‍മ്മിതി സംഘടിപ്പിക്കുന്നു. ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് നൂതന മേഖലകളിലും, ടെറാക്കോട്ട, കൊത്ത്പണികള്‍, ആശാരിപ്പണി, പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്, ഹോര്‍ട്ടികള്‍ച്ചര്‍, നിര്‍മ്മാണമേല്‍നോട്ടം എന്നിവയിലും പരിശീലനം നല്കുന്നു.[…]
Read Moreകെട്ടിട നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളാണ് നിര്‍മ്മാണ വസ്തുക്കളുടെ ദൗര്‍ലഭ്യം, വിലക്കയറ്റം എന്നിവ. അതിന് ഒരുപരിധിവരെ പരിഹാരം എന്ന നിലയില്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ കീഴില്‍ ഉത്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഹോളോകോണ്ക്രീറ്റ് ബ്ലോക്ക്, സോളിഡ്കോണ്ക്രീറ്റ്ബ്ലോക്ക്, ഇന്റര്‍ലോക്ക് എന്നിവയുടെ നിര്‍മ്മാണ യുണിറ്റുകള്‍ കെസ്നിക്കിന്റെ വിവിധ സെന്ററുകളില്‍ നിര്‍മ്മിച്ചുവരുന്നു. വട്ടിയൂര്‍ക്കാവ്, കാരോട്,[…]
Read Moreഗുണനിലവാരമുള്ള കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി കെസ്നിക്ക് കെട്ടിട നിര്‍മ്മാണ സാമഗ്രികളായ കമ്പി, സിമന്റ്, മണല്‍, ഇഷ്ടികകള്‍, കോണ്‍ക്രീറ്റ് എന്നീ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധനാകേന്ദ്രങ്ങള്‍ (ടെസ്റ്റിംഗ് ലാബ്) സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പൊതുമേഖല നിര്‍മ്മാണ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും ഇവിടെ നിന്നും സേവനം ലഭ്യമാണ്.
Read Moreയശ്ശ:ശരീരനായ പത്മശ്രീ. ലാറിബേക്കറുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍, സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ കീഴില്‍ ലാറിബേക്കര്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് (ലാബിഷാസ്) എന്ന അന്താരാഷ്ട്ര പഠനകേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും അതിനായി തിരുവല്ലം വാഴമുട്ടത്ത് 6.95 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉത്തരവ് GO(Rt)No.46/2009/Hsg dtd:09.09.2009 പ്രകാരം അനുവദിക്കുകയുണ്ടായി. പ്രശസ്തനായ വാസ്തുശില്പി പദ്മശ്രീ ഡോ. ലാറി ബേക്കറാണ്[…]
Read Moreകലവറ ബില്‍ഡിംഗ് മെറ്റീരില്‍ ഫെയല്‍ പ്രൈസ് ഷോപ്പ് – കെസ്നിക് കലവറ വഴി സിമന്റ്, കമ്പി എന്നിവ ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്കും എ.പി.എല്‍ ഗുണഭോക്താക്കള്‍ക്കും സംഭരണ നിരക്കിനേക്കാള്‍ 15% ത്തോളം കുറവ് വരുന്ന രീതിയില്‍ വില്ക്കപ്പെടുന്നു. കെസ്നിക് കലവറകള്‍ വട്ടിയൂര്‍ക്കാവ്, കാരോട്, കല്ലുവാതുക്കല്‍, അടൂര്‍, പാല, മുട്ടം, നീണ്ടൂര്‍, ചെട്ടികുളങ്ങര, ഉദയനാപുരം, എറണാകുളം, എടക്കാട്ടുവയല്‍, പാലക്കാട്, ചിറ്റൂര്‍, അഗളി, കോഴിക്കോട്[…]
Read Moreകെസ്നിക്കിന്റെ സാങ്കേതിക വിഭാഗത്തിന് എല്ലാ റീജിയണല്‍ നിര്‍മ്മിതി കേന്ദ്രങ്ങളിലും ഹൗസിംഗ് ഗൈഡന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദരപരവുമായ CEEF നിര്‍മ്മാണ രീതി ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമുള്ള വിവരങ്ങള്‍ ഇവിടെ നിന്നും ലഭ്യമാക്കുന്നു. ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ കേന്ദ്രത്തില്‍ നിന്നും ലഭ്യമാണ്.
Read Moreസീഫ് സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന അംഗീകാരമാണ്, സയന്‍സ് സെമിനാര്‍ കോംപ്ലക്സുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, സര്‍വ്വകലാശാല കെട്ടിടങ്ങള്‍, പൊതുമേഖലാ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയ പ്രോജക്ടുകള്‍. നിര്‍മ്മിതി നടപ്പിലാക്കി വരുന്ന വിവിധയിനം പദ്ധതികള്‍. താഴെപറയുന്ന മേഖലകളിലെ വിവിധയിനം കണ്‍സള്‍ട്ടന്‍സി സേവനങ്ങളാണ് നിര്‍മ്മിതി നല്‍കുന്നത്. കുറഞ്ഞ, ഇടത്തര, അധികവരുമാനക്കാര്ക്കായുള്ള റസിഡന്‍ഷ്യല്‍ ഹൗസ്. റെസിഡന്‍ഷ്യല്‍ വില്ലകളും, ഫാം ഹൗസും. സര്‍വ്വകലാശാലകളും,മറ്റു സ്ഥാപനങ്ങളും. സെമിനാര്‍, എക്സിബിഷന്[…]
Read More